Social Media Trolls Pinarayi Vijayan <br /> <br />അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ ചികില്‍സ സൗജന്യമാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ ട്രോള്‍ മഴ. സംഘപരിവാർ ആശയങ്ങളോട് യോജിച്ചുപോകുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളാണ് ട്രോളുകളിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ൽ മാൻ കി ബാത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണ് പിണറായി വിജയൻ അടിച്ചുമാറ്റിയതെന്നാണ് പരിഹാസം. എന്നാൽ എത്ര സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം കാര്യമായെടുത്തു നടപ്പാക്കി എന്ന ചോദ്യത്തിന് ഉത്തരവുമില്ല. എന്തായാലും മുണ്ടുടുത്ത മോദി എന്ന് വിളിച്ച് പിണറായി വിജയനെ ട്രോളുന്നു. 'ഇനി പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ഒരാൾക്കും ചികിത്സ നഷ്ടപ്പെടില്ല അതാണ് പിണറായി വിജയൻ', ഈ പദ്ധതി ഞങ്ങൾ മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ - പൊതുജനം പിണറായി വിജയനോട്', 'മോദിയുടെ പദ്ധതികൾക്ക് ഒന്നും ഈ മതേതര കേരളത്തിൽ പ്രസക്തിയില്ല' എന്നിങ്ങനെ അറഞ്ചം പൊറഞ്ചം ട്രോളുകളാണ്.
